Advertisement

ഇനി സ്പാം കോളുകളെ ഭയപ്പെടേണ്ട; തടയാന്‍ ട്രൂകോളര്‍ എഐ അസിസ്റ്റന്‍സ്

July 21, 2023
Google News 2 minutes Read
truecaller AI assistance

ആവശ്യമില്ലാതെ എത്ര സ്പാം കോളുകളാണ് ദിവസവും നമ്മുടെ ഫോണിലേക്ക് എത്തുന്നത്. എടുത്ത് മടുത്ത് ബ്ലോക്ക് ചെയ്താലും ചിലപ്പോള്‍ അത്തരം കോളുകള്‍ വീണ്ടും വരും. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ട്രൂകോളര്‍ ആപ്പ്. ഇത്തരം കോളുകളെ കൈകാര്യം ചെയ്യുന്നതായി ട്രൂകോളര്‍ എഐ അസിസ്റ്റന്‍സിനെ അവതരിപ്പിച്ചിരിക്കുകയാണ്.(Truecaller Launches AI-Powered Personal Call Attendant)

ട്രൂകോളര്‍ അസിസ്റ്റന്റ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഉപയോക്താക്കളുടെ കോളുകള്‍ക്ക് സ്വയമേവ ഉത്തരം നല്‍കുകയും അനാവശ്യ കോളര്‍മാരെ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റല്‍ റിസപ്ഷനിസ്റ്റാണ് ട്രൂകോളര്‍ അസിസ്റ്റന്റ്. നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് 14 ദിവസത്തെ സൗജന്യ ട്രയലില്‍ ട്രൂകോളര്‍ അസിസ്റ്റന്റ് ലഭ്യമാണ്. ട്രയല്‍ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 149 രൂപ മുതല്‍ ട്രൂകോളര്‍ പ്രീമിയം അസിസ്റ്റന്റ് പ്ലാനിന്റെ ഭാഗമായി അസിസ്റ്റന്റിനെ ആഡ് ചെയ്യാനാകും.

കോളറെ തിരിച്ചറിയാനും കോളിന്റെ ഉദ്ദേശ്യം മനസ്സിലാക്കാനും ഉപയോക്താക്കളെ സഹായിക്കാനും ട്രൂകോളര്‍ അസിസ്റ്റന്റിന് കഴിയും. നേരത്തെ പരിചിതമില്ലാത്ത നമ്പറില്‍ നിന്ന് വിളിക്കുന്നവരുടെ വിവരങ്ങള്‍ നമ്മളെ ട്രൂകോളര്‍ അറിയിച്ചെങ്കില്‍ ഇപ്പോള്‍ ഇത്തരം കോളുകളോട് എഐ അസിസ്റ്റന്റ് പ്രതികരിക്കുകയും ചെയ്യും.

കോളറിന്റെ സന്ദേശം ട്രാന്‍സ്‌ക്രൈബ് ചെയ്യാന്‍ വോയ്സ് ടു ടെക്സ്റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കും. അസിസ്റ്റിന് നിങ്ങളുടെ പേരില്‍ തന്നെ കോളിന് മറുപടി നല്‍കാനും കഴിയും.

Story Highlights: Truecaller Launches AI-Powered Personal Call Attendant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here