നടന്‍ വിനായകന് പൊലീസിന്റെ നോട്ടീസ്; ഫ്‌ലാറ്റ് ആക്രമിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്റെ പരാതി

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമം വഴി അധിക്ഷേപിച്ചന്ന പരാതിയില്‍ നടന്‍ വിനായകന് പൊലീസ് നോട്ടീസ്. മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കഴിഞ്ഞദിവസം കേസില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും വിനായകന്‍ എത്തിയില്ലായിരുന്നു.
ആശുപത്രിയിലായതിനാല്‍ ഹാജാരാകാന്‍ കഴിഞ്ഞില്ലെന്നാണ് നടന്‍ അറിയിച്ചത്. തുടര്‍ന്നാണ് മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് വീണ്ടും നോട്ടീസ് അയച്ചത്. അതേസമയം ഫ്‌ലാറ്റ് ആക്രമിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിനായകന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
നടന്റെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിനായകന്റെ മൊഴി എടുത്തശേഷം കേസെടുക്കാമെന്ന തീരുമാനത്തിലാണ് പൊലീസ്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ സമൂഹമാധ്യമത്തില്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.
Story Highlights: Police Notice to Actor Vinayakan for remarks against Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here