Advertisement

സ്റ്റൈലില്‍ അടിമുടിമാറ്റം; പുതിയ മോഡലില്‍ എത്തുന്ന റേഞ്ച് റോവര്‍ വെലാറിന്റെ ബുക്കിങ് ആരംഭിച്ചു

July 23, 2023
Google News 2 minutes Read
range rover velar

പുതിയ മോഡലില്‍ എത്തുന്ന റേഞ്ച് റോവര്‍ വെലാറിന്റെ ബുക്കിങ് ആരംഭിച്ചു. പുറംമോടിയില്‍ മാറ്റം വരുത്തിയാണ് റേഞ്ച് റോവര്‍ വെലാര്‍ എത്തിയിരിക്കുന്നത്. നേരത്തെ മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തി പുറത്തിറക്കിയിരുന്നു. മുഖം മിനുക്കിയെത്തുന്ന റേഞ്ച് റോവര്‍ വെലാറില്‍ നിരവധി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.(2023 Range Rover Velar facelift bookings open in India)

ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡാഷ് ബോര്‍ഡിന്റെ രൂപത്തില്‍ കാര്യമായ മാറ്റങ്ങളുണ്ട്. വയര്‍ലെസ് ചാര്‍ജര്‍ വെക്കാനുള്ള പുതിയ സ്റ്റോവേജ് സ്പേസും വാഹനത്തിലുണ്ട്. 2018മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള വാഹനമാണ് റേഞ്ച് റോവര്‍ വേലാര്‍. 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് റേഞ്ച് റോവര്‍ വേലാറിലുള്ളത്.

പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ചെങ്കിലും റേഞ്ച് റോവര്‍ വേലാറിന്റെ സെപ്റ്റംബറില്‍ മുതലായിരിക്കും വിതരണം ആരംഭിക്കുക. മോഡലിന്റെ വാഹനത്തിന്റെ വിലവിവരങ്ങള്‍ ഉടന്‍ കമ്പനി പുറത്തുവിടും.

Story Highlights: 2023 Range Rover Velar facelift bookings open in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here