കോഴിയിറച്ചി വിൽക്കുന്നതിന്റെ മറവിൽ ഹാഷിഷ് ഓയിൽ കൈമാറ്റം; തിരുവനന്തപുരത്ത് നാലു പേർ പിടിയിൽ
തിരുവനന്തപുരത്ത് 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേർ പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്.
ഹോട്ടലുകളിൽ കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിലാണ് ഹാഷിഷ് ഓയിൽ ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ പ്രതികൾ കടത്തിയിരുന്നത്. രഹസ്യ വിരവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധനക്കിടെ ഇന്നലെ രാത്രിയാണ് ഇവർ നാല് പേരും പിടിയിലായത്.
Story Highlights: Four persons arrested with hashish oil in Thiruvananthapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here