ആശ്രിത വിസയിലെത്തിയ വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും ഒരു വര്‍ഷം വരെ വിസ നല്‍കുമെന്ന് യുഎഇ

യുഎഇയില്‍ ആശ്രിത വിസക്കാരായ വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും സ്‌പോണ്‍സറില്ലാതെ ഒരു വര്‍ഷം വരെ വിസ നല്‍കാന്‍ തീരുമാനം. കുടുംബവിസയില്‍ യുഎഇയില്‍ എത്തിയതിന് ശേഷം ഭര്‍ത്താവിന്റെ മരണം, വിവാഹമോചനം മുതലായവ സംഭവിച്ച സ്ത്രീകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ തീരുമാനം. വിധവകളുടേയും വിവാഹമോചിതരായ സ്ത്രീകളുടേയും മക്കള്‍ക്കും ഇതേ ആനുകൂല്യം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. (one year visa for widows and divorced women and their children UAE)
മനുഷ്യത്വപരമായ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പങ്കാളിയുടെ മരണ ദിവസം, അല്ലെങ്കില്‍ വിവാഹ മോചനം നടന്ന തിയതി തുടങ്ങിയവ കണക്കിലെടുത്താണ് വിസ കാലാവധി നിശ്ചയിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് അതോറിറ്റി അറയിച്ചു.
Read Also: വളര്‍ത്തുനായ ചാടിപ്പോയി; സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി ഡല്‍ഹി ഹൈക്കോടതി ജഡ്ജി
സ്‌പോണ്‍സറുടെ സഹായമില്ലാതെ തന്നെ ആശ്രിത വിസ നീട്ടുന്നതിനുള്ള അവസരമാണ് പുതിയ തീരുമാനത്തിലൂടെ സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. എന്നിരിക്കിലും ഭര്‍ത്താവിന്റെ മരണം നടന്ന, അല്ലെങ്കില്‍ വിവാഹ മോചനം നടന്ന സമയത്ത് കുടുംബ വിസയ്ക്ക് കാലാവധിയുണ്ടായിരിക്കണം.
Story Highlights: one year visa for widows and divorced women and their children UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here