താമരശേരിയില്‍ വീട്ടുപറമ്പിലെ വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് താമരശ്ശേരിയില്‍ സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കോരങ്ങാട് സ്വദേശിയായ ജലീലിന്റെ മക്കളായ ആജില്‍, ഹാദിര്‍ എന്നിവരാണ് മരിച്ചത്. വീട്ട് പറമ്പിലെ തന്നെ വെള്ളക്കെട്ടില്‍ വീണാണ് സഹോരങ്ങള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. (Two children drowned to death at Kozhikode)
ഉച്ചയ്ക്ക് അടുത്ത വീട്ടിലേക്ക് ട്യൂഷനായി പോകുന്നതിനിടെയായിരുന്നു അപകടം. സമയം ഏറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതെ മാതാവ് തെരച്ചില്‍ നടത്തിയപ്പോഴാണ് കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചതായി കണ്ടെത്തിയത്. കുട്ടികളെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടേഴ്‌സ് മരണം സ്ഥിരീകരിക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.
Story Highlights: Two children drowned to death at Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here