Advertisement

‘ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കർ അവഹേളിച്ചു’; ഷംസീറിനെതിരെ പരാതി നൽകി ബിജെപി

July 24, 2023
Google News 2 minutes Read
BJP Complaint Against A N Shamseer (1

സ്‌പീക്കർ എ എൻ ഷംസീറിനെതിരെ പരാതിയുമായി ബിജെപി. ബിജെപി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷൻ ആർ എസ് രാജീവാണ് പരാതി നൽകിയത്. ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കർ അവഹേളിച്ചുവെന്നാണ് പരാതി. ഷംസീറിന്റേത് മത വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടിയെന്ന് ബിജെപി അറിയിച്ചു. (BJP Complaint Against A N Shamseer)

എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് സ്പീക്കറുടെ വിവാദ പ്രസ്താവന.സ്പീക്കർ എ എൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ യുവമോർച്ചയും വിഎച്ച്പിയും പരാതി നൽകി.

Read Also: മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന അവാർഡ് നൽകാമായിരുന്നു, സർക്കാർ അവഗണിച്ചു; വിജി തമ്പി

‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. പുസ്തക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജിയു​ഗത്തെ അം​ഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണമെന്നും ഷംസിർ പറഞ്ഞു.

Story Highlights: BJP Complaint Against A N Shamseer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here