Advertisement

തകര്‍ന്ന് ഇന്ത്യന്‍ യുവനിര; എമര്‍ജിങ് ഏഷ്യാ കപ്പ് കിരീടം പാകിസ്ഥാന്

July 24, 2023
Google News 2 minutes Read
Emerging Asia Cup 2023

എമര്‍ജിങ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യന്‍ യുവനിരയെ തകര്‍ത്ത് പാകിസ്ഥാന്. 128 റണ്‍സിനാണ് പാകിസ്ഥാന്‍ ജയിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി.(Emerging Asia Cup 2023 Pakistan beat India by 128 runs)

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ യുവനിരയ്ക്ക് 40 ഓവറില്‍ 224 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അഭിഷേക് ശര്‍മ്മ മാത്രമായിരുന്നു ഇന്ത്യന്‍ നിരയില്‍ പൊരുതി (51 പന്തില്‍ 61 റണ്‍സ്) നില്‍ക്കാന്‍ കഴിഞ്ഞത്. ഫൈനലില്‍ ബാറ്റര്‍മാര്‍ കൂട്ടത്തോടെ നിറം മങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

പാകിസ്ഥാനായി സൂഫിയന്‍ മുഖീം 10 ഓവറില്‍ 66 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മെഹ്‌റാന്‍ മുംതാസ്, അര്‍ഷാദ് ഇഖ്ബാല്‍, മുഹമ്മദ് വസിം ജൂനിയര്‍ എന്നിവര്‍ രണ്ടും മുബാസിര്‍ ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി. തയ്യബ് താഹിറിന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് പാകിസ്ഥാന്‍ കൂറ്റന്‍ റണ്‍സ് നേടിയത്.

71 പന്തുകള്‍ നേരിട്ട തയബ് താഹിര്‍ 108 റണ്‍സെടുത്തു പുറത്തായി. 66 പന്തുകളില്‍നിന്നാണു താരം സെഞ്ചറി നേടിയത്. 12 ഫോറും നാലു സിക്‌സുമാണ് താഹിറിന്റെ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലെ പ്രകടനം.

51 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 61 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അര്‍ധസെഞ്ചറി കടന്നത്. 41 പന്തില്‍ നാലു ഫോറുകളോടെ 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ യഷ് ദൂലാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ഓള്‍ റൗണ്ടര്‍ റിയാന്‍ പരാഗ്, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

Story Highlights: Emerging Asia Cup 2023 PAK beat IND by 128 runs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here