Advertisement

‘കേരളത്തിൽ ലങ്കൻ മോഡൽ ഭീകരാക്രമണ പദ്ധതി’; ആരാധനാലയങ്ങളും സമുദായ നേതാക്കളെയും ഭീകരർ ലക്ഷ്യംവച്ചു; എൻഐഎ

July 24, 2023
Google News 2 minutes Read
Lankan model terror attack plan in Kerala

ഭീകര സംഘടനയായ ഐ എസ് കേരളത്തിൽ ശ്രീലങ്കൻ മോഡൽ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടെന്ന് എൻഐഎ. ആരാധനാലയങ്ങളും സമുദായ നേതാക്കളെയും ഭീകരർ ലക്ഷ്യം വച്ചുവെന്നും എൻഐഎയുടെ കണ്ടെത്തൽ. ഭീകരവാദ ഫണ്ട് കേസിൽ അറസ്റ്റിലായ പ്രതികളാണ് പദ്ധതി തയ്യാറാക്കിയത്. ആരാധനാലങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നു.(Lankan model terror attack plan in Kerala)

ടെലിഗ്രാം വഴിയാണ് ഇവർ ആശയ വിനിമയം നടത്തിയതെന്നും എൻ ഐ എ കണ്ടെത്തി. ഇതിനുവേണ്ട രഹസ്യ നീക്കങ്ങൾ ഇവർ ആസൂത്രണം ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്താനായിരുന്നു ഇവരുടെ പ്രധാന ശ്രമം.ഭീകരാക്രമണങ്ങൾക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാൻ ഇവർ ബാങ്ക് കൊള്ളയടക്കം ആസൂത്രണം ചെയ്തിരുന്നതായും എൻ.ഐ.എ. പറയുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സ്വരൂപണത്തിൽ എൻ.ഐ.എ. കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ്.

Read Also: മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന അവാർഡ് നൽകാമായിരുന്നു, സർക്കാർ അവഗണിച്ചു; വിജി തമ്പി

’പെറ്റ് ലവേഴ്സ്’ എന്ന ടെലഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു ഇവർ ആശയവിനിമയം നടത്തിയിരുന്നതെന്നാണ് എൻ.ഐ.എ.യുടെ കണ്ടെത്തൽ. ഇവരുടെ സംഘത്തെ പിടികൂടാൻ കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ മൂന്നിടത്തും പാലക്കാട് ഒരിടത്തും എൻ.ഐ.എ. പരിശോധന നടത്തിയിരുന്നു. സംഘത്തലവനായ ആഷിഫിനെ തമിഴ്നാട് സത്യമംഗലം കാട്ടിൽനിന്നാണ് പിടികൂടിയത്.എൻ.ഐ.എ. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ എൻ.ഐ.എ. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

Story Highlights: Lankan model terror attack plan in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here