Advertisement

നാടിന്റെ ആദരവ്, മിന്നു മണി ജംഗ്ഷൻ @ മാനന്തവാടി!; അഭിമാനമെന്ന് ഡൽഹി കാപിറ്റൽസ്

July 24, 2023
Google News 3 minutes Read
Minnu Mani Junction in Wayanad

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആദ്യ വനിതാ കേരളാ താരമായ മിന്നുമണിക്ക് ആദരവൊരുക്കി ജന്മനാട്. മാനന്തവാടി ജംഗ്ഷനില്‍ നഗരസഭ സ്ഥാപിച്ച ബോര്‍ഡിന്റെ ചിത്രം ഡല്‍ഹി ക്യാപിറ്റല്‍സ് പങ്കുവെച്ചു. വയനാട്ടിലെ ഈ ജംഗ്ഷൻ സ്വപ്നങ്ങളെ പിന്തുടരാനുള്ള ഓര്‍മപ്പെടുത്തലാവുമെന്ന് പറഞ്ഞാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ട്വീറ്റ് ചെയ്തത്. മാനന്തവാടിയിലെ മൈസൂരു റോഡ് ജംഗ്ഷന് മിന്നുമണിയുടെ പേര് നല്‍കിയാണ് നഗരസഭ ആദരവ് അര്‍പ്പിച്ചത്. വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് മിന്നു.(Minnu Mani Junction in Wayanad)

Read Also: ഓണക്കിറ്റ് എല്ലാവർക്കുമില്ല, ആർക്കൊക്കെയെന്ന് തീരുമാനമായില്ല; ധനമന്ത്രി

സ്വന്തം സ്വപ്‌നങ്ങളെ പിന്തുടർന്നു മുന്നേറാനുള്ള ഓർമപ്പെടുത്തലാണ് വയനാട്ടിലെ ഈ ജംഗ്ഷനെന്ന് ചിത്രങ്ങൾ പങ്കുവച്ച് ഡൽഹി കാപിറ്റൽസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘ടീം ഇന്ത്യയിലെത്തിയതിനും ബംഗ്ലാദേശ്-ഇന്ത്യ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിനും വിശേഷപ്പെട്ടൊരു സമ്മാനം നൽകിയാണ് മിന്നു മണിയെ ജന്മനാട് ഞെട്ടിച്ചത്’-പോസ്റ്റിൽ പറഞ്ഞു.

ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയ്ക്കുശേഷം നാട്ടിലെത്തിയ മിന്നു മണിക്ക് നഗരസഭ ഉജ്ജ്വല പൗരസ്വീകരണം നൽകി. ജംഗ്ഷന് മിന്നുമണി എന്ന് നാമകരണം ചെയ്ത ശേഷം മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ രത്‌നവല്ല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം ബോർഡ് അനാച്ഛാദനം ചെയ്തു. രാജ്യന്തര വനിതാ ക്രിക്കറ്റിൽ തകർപ്പൻ അരങ്ങേറ്റം കുറിച്ച മിന്നു മണിക്ക് അർഹിക്കുന്ന ആദരവാകുമിതെന്ന് നഗരസഭാ യോഗം വിലയിരുത്തി.

Story Highlights: Minnu Mani Junction in Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here