പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഗംഗന്‍ വള്ളിയോട്ടിന് യാത്രയയപ്പ് നല്‍കി ഒഐസിസി

നാല്‍പ്പത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമ്മാം ഒ ഐ ഐ സി സൈഹാത്ത് ഏരിയ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഗംഗന്‍ വള്ളിയോട്ടിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല യോഗം ഉദ്ഘാടനം ചെയ്തു. (OICC gives send off to Gangan Valliot)
റീജ്യണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്‍ സെക്രട്ടറി ഷംസ് കൊല്ലം, വനിതാവേദി ജനറല്‍ സെക്രട്ടറി ഷിജില ഹമീദ്, അബാസ് തറയില്‍ , കൊല്ലം ജില്ലാ പ്രസിഡണ്ട് നൗഷാദ് തഴവ, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി ഹമീദ് മരക്കശ്ശേരി, കോഴിക്കോട് ജില്ല വൈസ്.പ്രസിഡണ്ട് ഗഫൂര്‍, തിരുവനന്തപുരം ജില്ല ആക്ടിങ് പ്രസിഡണ്ട് ലാല്‍ അമീന്‍, അല്‍ ഖോബാര്‍ ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ പറമ്പില്‍, പ്രമോദ് പൂപ്പാല, രാജേഷ് ആറ്റുവ, ഷിജിലാ ഹമീദ് തുടങ്ങിയവര്‍ ഗംഗന്‍ വള്ളിയോട്ടിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ഏരിയ കമ്മിറ്റിയുടെ ഉപഹാരം നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയും ഏരിയ കമ്മിറ്റി പ്രസിഡണ്ട് രമേശ് പാലക്കലും ചേര്‍ന്ന് ഗംഗന്‍ വള്ളിയോട്ടിന് കൈമാറി. തുടര്‍ന്ന് ഗംഗന്‍ വള്ളിയോട്ട് മറുപടി പ്രസംഗം നടത്തി. ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി ടി ശശി സ്വാഗതവും യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി ഡിജോ പഴയമഠം നന്ദിയും പറഞ്ഞു.
Story Highlights: OICC gives send-off to Gangan Valliot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here