Advertisement

‘കഴിഞ്ഞ ദിവസം മലയിൽ പോയി; ഇനി സ്വാമിയെ കാണാൻ 40 വർഷത്തെ കാത്തിരിപ്പ്’: ദേവനന്ദ

July 25, 2023
Google News 3 minutes Read
Deva Nandha Malikappuram at Sabarimala

പത്താം പിറന്നാൾ ദിനത്തിൽ ശബരിമലയിലെത്തി അയ്യപ്പനെ കണ്ടുവെന്ന് ബാലതാരം ദേവനന്ദ. ഇനി സ്വാമിയെക്കാണാൻ 40 വർഷം കാത്തിരിക്കണമെന്നും ദേവനന്ദ കുറിച്ചു. ശബരമലയിൽ നിന്നുള്ള വിഡിയോയും ദേവനന്ദ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.(Deva Nandha Malikappuram at Sabarimala)

പത്തു വയസ്സ് പൂർത്തിയാകുന്ന ദേവാനന്ദയ്ക്ക് ഇനി വീണ്ടും ശബരിമല സന്ദർശിക്കാൻ നാൽപത് വർഷം കാത്തിരിക്കേണ്ടി വരും. സ്വാമിയെക്കാണാനുള്ള കാത്തിരിപ്പ് എന്തിനേക്കാളും ഏറ്റവും വലുതാണ് എന്നാണ് ദേവനന്ദ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

‘‘ഇനി സ്വാമിയെ കാണാൻ 40 വർഷത്തെ കാത്തിരിപ്പാണ്, അതിലും വലുതല്ല മറ്റ് എന്തിനു വേണ്ടിയുള്ള കാത്തിരിപ്പും. കഴിഞ്ഞ ദിവസം മലയിൽ പോയി ഭഗവാനെ കണ്ടപ്പോൾ.’’ ശബരിമലയിൽ ദർശനം നടത്തുന്ന വിഡിയോ പങ്കുവച്ചുകൊണ്ട് ദേവനന്ദ കുറിച്ചു.

Read Also: മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന അവാർഡ് നൽകാമായിരുന്നു, സർക്കാർ അവഗണിച്ചു; വിജി തമ്പി

എറണാകുളം കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുകയാണ് ദേവനന്ദ. പഠനത്തോടൊപ്പം അഭിനയവും തുടരാനാണ് ദേവനന്ദ ആഗ്രഹിക്കുന്നത്.

കഴിഞ്ഞ ദിവസം സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തെ തുടര്‍ന്ന് മാളികപ്പുറം എന്ന ചിത്രവും ദേവനന്ദയുടെ കഥാപാത്രവും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. എന്നാൽ ഒരാള്‍ക്കല്ലേ അവാര്‍ഡ് കൊടുക്കാന്‍ പറ്റൂ. അവാര്‍ഡ് നേടിയ ആള്‍ക്ക് എന്‍റെ എല്ലാ അഭിനന്ദനങ്ങളും, എന്നായിരുന്നു വിഷയത്തില്‍ ദേവനന്ദയുടെ പ്രതികരണം.

Story Highlights: Deva Nandha Malikappuram at Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here