Advertisement

‘പരുക്കേറ്റ വിദ്യാർഥിക്ക് ചോറ് വാരിക്കൊടുത്ത് സുമതിച്ചേച്ചി’; ഇതാണ്‌ കുടുംബശ്രീ, ഇതാണ്‌ റിയൽ കേരളാ സ്റ്റോറിയെന്ന് എം ബി രാജേഷ്

July 25, 2023
Google News 2 minutes Read
kudumbasree-hotel-employee-feed-injured-student-in-malappuram

കൈക്ക് പരിക്കേറ്റ കോളേജ് വിദ്യാർഥിക്ക് ഭക്ഷണം വാരിക്കൊടുത്ത കുടുംബശ്രീ പ്രവർത്തകയെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. മലപ്പുറം രാമപുരത്തെ മലബാർ മക്കാനി എന്ന കുടുംബ ശ്രീ കാന്റീനിലെ സുമതിയെന്ന കുടുംബ ശ്രീ പ്രവർത്തകയാണ് വിദ്യാർഥിക്ക് ചോറ് വാരിക്കൊടുത്തത്.(Kudumbasree Hotel Employee Feed Injured Student)

കാന്റീനിൽ ഉച്ചക്ക് ഭക്ഷണം കഴിയ്ക്കാനെത്തിയതാണ് കൈക്ക് പരുക്കേറ്റ വിദ്യാർഥി ബാസിൽ. വലതുകൈക്കായിരുന്നു പരുക്ക്. ഭക്ഷണം കഴിയ്ക്കാൻ ബാസിൽ സ്പൂൺ ചോദിച്ചു. ഇടതുകൈകൊണ്ട് സ്പൂൺ ഉപയോ​ഗിച്ച് ഭക്ഷണം കഴിയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് കണ്ടപ്പോൾ ചോറ് വാരിക്കൊടുക്കുകയായിരുന്നു.

Read Also: ‘കോടിക്കണക്കിന് മലയാളികള്‍ നിനക്ക് അവാര്‍ഡ് തന്നുകഴിഞ്ഞു മോളേ’; മാളികപ്പുറത്തിലെ കല്ലുവിനോട് നടൻ ശരത്

സ്വന്തത്തിന്റെയും ബന്ധത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിർവരമ്പ്‌ ലംഘിക്കുന്ന ഈ അമ്മസ്നേഹത്തിന്റെ പേരാണ്‌ കുടുംബശ്രീ. ഇതാണ്‌ കുടുംബശ്രീ, ഇതാണ്‌ റിയൽ കേരളാ സ്റ്റോറി. സുമതിചേച്ചിക്ക്‌ സ്നേഹമെന്നും മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രി എംബി രാജേഷിൻറെ ഫേസ്ബുക്ക് കുറിപ്പ്

ഈ അമ്മ സ്നേഹത്തിന്റെ പേരാണ്‌ കുടുബശ്രീ‌. മലപ്പുറം രാമപുരം മലബാർ മക്കാനി കുടുംബശ്രീ കാന്റീനിൽ ഉച്ചഭക്ഷണത്തിന് വന്ന കോളേജ്‌ വിദ്യാർഥികളിൽ ഒരാൾ, കൈക്ക്‌ പരിക്ക് പറ്റിയതിനാൽ ഭക്ഷണം കഴിക്കാൻ ഒരു സ്പൂൺ ചോദിച്ചു. സ്പൂണുമായി വന്ന കുടുബശ്രീ പ്രവർത്തക സുമതിചേച്ചി, കൈ ഒടിഞ്ഞ ബാസിലിന്‌ ഭക്ഷണം മുഴുവൻ വാരി കൊടുത്തു. സ്വന്തത്തിന്റെയും ബന്ധത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിർവരമ്പ്‌ ലംഘിക്കുന്ന ഈ അമ്മസ്നേഹത്തിന്റെ പേരാണ്‌ കുടുംബശ്രീ. ഇതാണ്‌ കുടുംബശ്രീ, ഇതാണ്‌ റിയൽ കേരളാ സ്റ്റോറി. സുമതിചേച്ചിക്ക്‌ സ്നേഹം, അഭിനന്ദനങ്ങൾ

Story Highlights: Kudumbasree Hotel Employee Feed Injured Student

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here