‘കോടിക്കണക്കിന് മലയാളികള്‍ നിനക്ക് അവാര്‍ഡ് തന്നുകഴിഞ്ഞു മോളേ’; മാളികപ്പുറത്തിലെ കല്ലുവിനോട് നടൻ ശരത്

കഴിഞ്ഞ ദിവസമായിരുന്നു മന്ത്രി സജി ചെറിയാന്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിന്‍സി അലോഷ്യസിനെയുമാണ് തെരഞ്ഞെടുത്തത്. ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത് റോഷാക്കിലെ ബിന്ദു പണിക്കരുടെ പ്രകടനം, മാളികപ്പുറത്തില്‍ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം ദേവനന്ദയുടെ പ്രകടനം, എന്നിവ അവാര്‍ഡ് ജൂറി പരിഗണിച്ചില്ലെന്ന് പറഞ്ഞായിരുന്നു. (Sarath Das about Malikappuram Devananda Kerala State Awards)
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ശരത് ദാസ്. ദേവനന്ദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശരത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ.
‘എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍, എന്താലായാലും കോടിക്കണക്കിന് മലയാളികളുടെയും എന്റെയും മനസുകൊണ്ടും ഹൃദയം കൊണ്ടും നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നു കഴിഞ്ഞൂ’ എന്നായിരുന്നു ശരത് ദാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിരവധി പേരാണ് ശരത് ദാസ് പങ്കുവച്ച പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയത്.
Read Also: ‘പ്രിയപ്പെട്ട കൂട്ടുക്കാരൻ വിടവാങ്ങിയ വേള’, സന്തോഷത്തിലും ആഘോഷങ്ങളില്ലാതെ മമ്മൂക്ക…
ഒരു കമന്റിന് ശരത് ദാസ് മറുപടി നല്‍കുകയും ചെയ്തു. ‘കഴിവുള്ള കുട്ടികളല്ലേ 2 പേരും ! രണ്ടുപേര്‍ക്കും കൊടുത്തുകൂടായിരുന്നോ? കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ,ഞാന്‍ സന്തോഷപൂര്‍വ്വം അഭിമാനത്തോടെ മറ്റൊരാളുമായി ഷെയര്‍ ചെയ്തിട്ടുണ്ട് . കുട്ടികളും സന്തോഷിക്കും’- ശരത് ദാസ് കമന്റില്‍ കുറിച്ചു.
ഈ വര്‍ഷത്തെ ബാലതാരത്തിനുള്ള പുരസ്‌കാരം തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് സ്വന്തമാക്കിയത്. പല്ലൊട്ടി നൈന്റീസ് കിഡ്‌സ്, എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം ലഭിച്ചത്. വഴക്കിലെ പ്രകടനമാണ് തന്മയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
Story Highlights: Sarath Das about Malikappuram Devananda Kerala State Awards