Advertisement

കൈക്കൂലി വാങ്ങുന്നത് ലോകായുക്ത കയ്യോടെ പിടികൂടി; 5,000 രൂപ വിഴുങ്ങി ഉദ്യോഗസ്ഥൻ

July 25, 2023
3 minutes Read
Madhya Pradesh Official 'chews And Swallows' Bribe Money

കൈക്കൂലി വാങ്ങുന്നത് ലോകായുക്ത സംഘം കണ്ടെത്തിയതിന് പിന്നാലെ കൈക്കൂലി പണം ചവച്ച് വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥൻ. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം. ലോകായുക്ത ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത് കണ്ടതോടെ ഇയാൾ പണം വിഴുങ്ങുകയായിരുന്നു.(Madhya Pradesh Official ‘chews And Swallows’ Bribe Money) 

Read Also: മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന അവാർഡ് നൽകാമായിരുന്നു, സർക്കാർ അവഗണിച്ചു; വിജി തമ്പി

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗജേന്ദ്ര സിങ്ങിനെ പണം വിഴുങ്ങിയ ഉടനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചുവെന്നും നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ഗജേന്ദ്ര സിങ് എന്ന ഉദ്ദ്യോഗസ്ഥൻ കൈക്കൂലി ചോദിക്കുന്നു എന്ന പരാതിയുമായി ബർക്കേഡ ഗ്രാമത്തിൽ നിന്നുള്ള ഒരാളാണ് തങ്ങളെ സമീപിച്ചതെന്ന് ലോകായുക്ത പ്രത്യേക പൊലീസ് സൂപ്രണ്ട് സഞ്ജയ് സാഹു പറഞ്ഞു. പട്‌വാരി ഗജേന്ദ്ര സിങ് എന്ന ഉദ്യോഗസ്ഥനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ ജബൽപൂർ ലോകായുക്ത പ്രത്യേക സംഘം കയ്യോടെ പിടികൂടിയത്.

Story Highlights: Madhya Pradesh Official ‘chews And Swallows’ Bribe Money 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top