മഴക്കാലം: വിഷപ്പാമ്പുകളെ സൂക്ഷിക്കണം, ജാഗ്രതാ നിർദ്ദേശം

മഴക്കാലത്ത് വെള്ളക്കെട്ടുകളും നീര്‍ച്ചാലുകളും രൂപപ്പെടുന്നതോടെ പാമ്പുകളുടെ മാളങ്ങളില്‍ വെള്ളം കയറുകയും അവ മനുഷ്യ വാസമുള്ളയിടങ്ങളിലേക്ക് വരാനും സാധ്യതയുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ. കല്‍ക്കെട്ടുകളിലും വിറകും മറ്റും സൂക്ഷിക്കുന്ന ചെറിയ ഷെഡുകളിലും വീടിനകത്തും ഇവ എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് നിർദ്ദേശം.
പാമ്പുകടിയേറ്റാല്‍ പരിഭ്രമിക്കാതെ കടിയേറ്റയാളെ സമാധാനപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ശരീരം അനക്കരുത്, സൗകര്യപ്രദമായി ഇരുത്തുക. ബോധം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ തറയില്‍ ചരിച്ചു കിടത്തുക. എത്രയും വേഗം ആന്റിവെനം ലഭ്യമായ ആശുപത്രിയില്‍ എത്തിക്കുക. ബ്ലേയ്‌ഡോ കത്തിയോ ഉപയോഗിച്ച് മുറിവ് വലുതാക്കാൻ ശ്രമിക്കരുത്.
മുറിവേറ്റ ഭാഗം മുറുക്കി കെട്ടാനും പാടില്ല. തിരുവനന്തപുരം ജില്ലയില്‍ പാമ്പിന്‍ വിഷത്തിനെതിരായ ആന്റിവെനം ജനറല്‍ ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലഭ്യമാണ്. പാമ്പുകടിയേറ്റാല്‍ ഉടനടി ശാസ്ത്രീയ ചികിത്സ തേടേണ്ടതാണന്നും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പിൽ പറയുന്നു.
Story Highlights: Monsoon: Watch out for poisonous snakes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here