പോപ്പുലർ ഫ്രണ്ട് നേതാവ് ടി എ അയ്യൂബിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് എൻ ഐ എ

പോപ്പുലർ ഫ്രണ്ട് നേതാവ് ടി എ അയ്യൂബിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് എൻ ഐ എ. വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം രൂപ നൽകുമെന്നും എൻഐഎ അറിയിച്ചു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സായുധ വിഭാഗം നേതാവാണ് അയ്യൂബെന്ന് എൻഐഎ അറിയിച്ചു.(PFI Case NIA Declares Rs 3 Lakh Reward for Ayoob)
കേരളത്തിലെ പിഎഫ്‌ഐ, അതിന്റെ ഭാരവാഹികള്‍, അംഗങ്ങള്‍.ബന്ധം എന്നിവയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിയാണ് എറണാകുളം ജില്ലക്കാരനായ അയ്യൂബിനെ തിരയുന്നത്.
Read Also: മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന അവാർഡ് നൽകാമായിരുന്നു, സർക്കാർ അവഗണിച്ചു; വിജി തമ്പി
മതസമൂഹിക പ്രവര്‍ത്തകര്‍ക്കിടയില്‍ ശത്രുത സൃഷ്ടിച്ച് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഗൂഢാലോചന നടത്തിയതിനും യുവാക്കളെ ലഷ്‌കര്‍-ഇ-തൊയ്ബ ഇസ്ലാമിക് സ്‌റ്റേറ്റ്, അല്‍ഖ്വയ്ദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായിയാണ് റിപ്പോര്‍ട്ട്.
Story Highlights: PFI Case NIA Declares Rs 3 Lakh Reward for Ayoob
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here