Advertisement

ഫുജൈറയിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മരിച്ചു

July 26, 2023
Google News 2 minutes Read

ഫുജൈറയിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി വാലിയിൽ നൗഷാദ് (38) ആണ് മരിച്ചത്. പണ വിനിമയ സ്ഥാപനത്തിലെ ജീവനക്കാരനാണ് നൗഷാദ്.(Accident while bathing in the sea)

ബീച്ച് നവീകരണത്തിന് ഇറക്കിയ കല്ലുകളിൽ തലയിടിച്ചാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് ദിബ്ബയിലായിരുന്നു സംഭവം. അവധിയായതിനാൽ കൂട്ടുകാരോടൊത്ത് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു.

Read Also: മണ്‍സൂണ്‍ ബംബറിന്റെ ഫലം പുറത്ത്; പത്ത് കോടി നേടിയ ടിക്കറ്റ് നമ്പര്‍ അറിയാം; സമ്പൂര്‍ണ ഫലം ഇങ്ങനെ

തിര ശക്തമായതിനാൽ കൂടെയുണ്ടായവർക്കും നൗഷാദിനെ രക്ഷിക്കാനായില്ല. ആറുവർഷമായി പ്രവാസിയാണ്. ഭാര്യ: അർഷാ നൗഷാദ്, മകൾ: ഐറാ മറിയം. പരേതനായ വാലിയിൽ കുഞ്ഞിമോന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: നൗഫൽ (ഖത്തർ), ഷാഹിദ, വാഹിദ. ഖബറടക്കം നാട്ടിൽ.

Story Highlights: Accident while bathing in the sea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here