Advertisement

സില്‍വര്‍ലൈന്‍: കൂടുതല്‍ വിശദാംശങ്ങള്‍ റെയില്‍വേക്ക് സമര്‍പ്പിച്ചു

July 26, 2023
Google News 2 minutes Read
silver line more details submitted railway

സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ കെ റെയില്‍ സമര്‍പ്പിച്ചതായി റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.(Silver Line More Details Submitted to Railway)

കെ റെയിലിന്റെ മറുപടി പരിശോധിച്ച് തുടര്‍നടപടികള്‍ നിർദദശം നല്‍കാന്‍ ദക്ഷിണ റെയില്‍വേയോട് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടതായും ഹൈബി ഈഡന്‍റെയും കെ മുരളീധരന്‍റെയും ചോദ്യത്തിന് റെയില്‍വേമന്ത്രി റെയില്‍വേമന്ത്രി രേഖാമൂലം മറുപടി നല്‍കി.

Read Also: ‘സംസ്ഥാനത്ത് മദ്യ ഉത്പാദനം കൂട്ടും’; പുതിയ മദ്യനയത്തിന് അംഗീകാരം

പദ്ധതി അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ ഭൂമിയേറ്റെടുക്കല്‍ പാടില്ലെന്ന് കെ റെയില്‍നോട് നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കലിനായി നിയോഗിച്ച ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചതായി അറിയാന്‍ കഴിഞ്ഞതായും റെയില്‍മന്ത്രി വ്യക്തമാക്കി.

Story Highlights: Silver Line More Details Submitted to Railway

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here