Advertisement

സിപിഐ ലോക്കല്‍ സെക്രട്ടറിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍

July 26, 2023
Google News 2 minutes Read
Suicide case accused found dead in Thiruvananthapuram

തിരുവനന്തപുരം മാറനല്ലൂരില്‍ സിപിഐ ലോക്കല്‍ സെക്രട്ടറിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പ്രതി സജി കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മധുരയിലെ ലോഡ്ജിലായിരുന്നു സജി കുമാറിനെ കണ്ടെത്തിയത്. സിപിഐ നേതാവ് സുധീര്‍ കുമാറിന്റെ മുഖത്താണ് ഇയാള്‍ ആസിഡ് ഒഴിച്ചത്. (Suicide case accused found dead in Thiruvananthapuram)

സുധീര്‍ ഖാന് നേരെ നടന്നത് ആസിഡ് ആക്രമണമാണെന്ന് കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി സജികുമാറിനായുള്ള അന്വേഷണത്തിനിടെ ഇയാളുടെ ഇരുചക്ര വാഹനം നെയ്യാറ്റിന്‍കരക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. വാഹനം കാട്ടകട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ വാഹത്തില്‍ നിന്ന് ആസിഡിന്റെ അംശവും കണ്ടെത്തിയിരുന്നു.

Read Also: പട്ടാമ്പിയില്‍ വയോധികയോട് സഹോദരിയുടെ കുടുംബത്തിന്റെ ക്രൂരത; മര്‍ദിച്ച ശേഷം വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് പരാതി

ഞായറാഴ്ച രാവിലെയാണ് സുധീര്‍ഖാന് നേരെ ആക്രമണമുണ്ടായത്. സുധീറിന്റെ വീട്ടിലെത്തിയ സിപിഐ മുന്‍ ലോക്കല്‍ സെക്രട്ടറി സജികുമാര്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന ആസിഡ് സുധീര്‍ഖാന്റെ ദേഹത്ത് ഒഴിക്കുകയയിരുന്ന് എന്നാണ് പൊലീസ് നിഗമനം. സജി കയ്യില്‍ കരുതിയ ഒരു ദ്രാവകം മുഖത്ത് ഒഴിച്ചുവെന്ന് സുധീര്‍ ഖാന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടുകളില്‍ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. അതേസമയം സജിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.


Story Highlights: Suicide case accused found dead in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here