Advertisement

10 കോടി രൂപയുടെ മണ്‍സൂണ്‍ ബമ്പർ; ഹരിത കര്‍മസേനയുടെ 11 വനിതകള്‍ക്ക്

July 27, 2023
Google News 2 minutes Read
harithakarmasena-workers-won-monsoon-bumper-lottery

മണ്‍സൂണ്‍ ബമ്പർ 11 വനിതകള്‍ക്ക്. 10 കോടി രൂപയുടെ മണ്‍സൂണ്‍ ബമ്പർ ലോട്ടറി ഹരിത കര്‍മസേന അംഗങ്ങള്‍ക്ക്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്കാണ് മൺസൂൺ ബമ്പർ സമ്മാനം അടിച്ചത്.(Harithakarmasena Workers Won Monsoon Bumper Lottery)

MB 200261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. മലപ്പുറത്തെ 11 വനിതകൾ ചേർന്നാകും 10 കോടി പങ്കിടുക. ഇവ‍ർ ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്.

ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചു. ഇത് പാലക്കാട്ടെ എജന്‍സി കുറ്റിപ്പുറത്തെ വില്‍പനക്കാരന് കൈമാറിയ ടിക്കറ്റിനാണ് സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചുപേർക്കായിരുന്നു.

10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയായിരുന്നു ബമ്പർ ടിക്കറ്റ് വില. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഇത് 5 പേർക്കായി ലഭിക്കും. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Story Highlights: Harithakarmasena Workers Won Monsoon Bumper Lottery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here