‘കുട്ടിയായിരിക്കെ പീഡനത്തിനിരയായത് എപ്പോൾ വെളിപ്പെടുത്തിയാലും അന്വേഷിക്കണം’; പൊലീസിന് ഹൈക്കോടതി നിർദ്ദേശം

കുട്ടിയായിരിക്കെ പീഡനത്തിനിരയായത് പ്രായപൂർത്തിയായ ശേഷം വെളിപ്പെടുത്തിയാലും അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇക്കാരണത്താല്‍ കേസിൽ അലംഭാവം കാണിക്കരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കിയെന്ന കേസിൽ പിതാവിനെ കീഴ്കോടതി ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.
ജസ്റ്റിസ് പി.ബി സുരേഷ്കുമാർ, ജസ്റ്റിസ് സി.എസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് നിരീക്ഷണം. ഇത്തരം കേസുകളിൽ തെളിവുകളും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും. കുട്ടിക്കാലത്തുണ്ടാകുന്ന കാര്യങ്ങൾ പല സാഹചര്യങ്ങൾകൊണ്ട് പുറത്തറിഞ്ഞിട്ടുണ്ടാകില്ല. പ്രായപൂർത്തിയായ ശേഷം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയാൽ അത് തെറ്റാണെന്ന് കരുതാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഓരോ കേസും വസ്തുതയും സാഹചര്യവും അനുസരിച്ച് വേണം പരിഗണിക്കാനെന്നും കോടതി നിർദ്ദേശിച്ചു. പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കിയെന്ന കേസിൽ പിതാവിനെ കീഴ്കോടതി ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.
Story Highlights: High Court directive to police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here