ഉമ്മൻചാണ്ടിക്കെതിരായ പരാമർശം; തനിക്കെതിരെ കേസെടുക്കണമെന്ന് നടൻ വിനായകൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പരാമർശത്തിൽ തനിക്കെതിരെ കേസെടുക്കണമെന്ന് നടൻ വിനായകൻ. കേസെടുക്കേണ്ടതില്ലെന്ന ഉമ്മൻചാണ്ടിയുടെ കുടുംബത്തിന്റെ തീരുമാനത്തിലാണ് ഫേസ്ബുക്കിലൂടെ വിനായകൻ മറുപടി നൽകിയത്. ( vinayan asks to take case against himself )
വിനായകനെതിരെ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പരാമർശത്തിൽ ‘എനിക്കെതിരെ കേസ് വേണം’ എന്നാണ് വിനായകൻ ആവശ്യപ്പെടുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഉമ്മൻചാണ്ടിക്കെതിരെ വിനായകൻ രംഗത്തെത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് നടൻ പറഞ്ഞത്.
ലൈവിനു പിന്നാലെ നടനെതിരെ വ്യാപക പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഉയർന്നു. ഇതോടെ നടൻ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു.
Story Highlights: vinayan asks to take case against himself
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here