‘ഒന്നും സംഭവിക്കാത്ത’ മട്ടില്‍ മടങ്ങുന്ന പ്രതി; മൃതദേഹം ഉപേക്ഷിച്ച് പ്രതി തിരികെ വരുന്ന സിസിടിവി ദൃശ്യങ്ങള്‍

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം ഉപേക്ഷിച്ച് പ്രതി തിരിക വരുന്ന സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന്. ആലുവ മാര്‍ക്കറ്റില്‍ നഗരസഭ സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. പ്രതി അസ്ഫാക്ക് ചാക്കിലാണ് മൃതദേഹം കൊണ്ടുവന്നത്. വൈകിട്ട് 5 33ന് പ്രതി തിരികെ മടങ്ങിയെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ആലുവ മാര്‍ക്കറ്റിലൂടെ 3 15നാണ് കുട്ടിയുമായി പ്രതി പോയത്. പോകുമ്പോഴും ക്രൂരകൃത്യം നടത്തി തിരികെ വരുമ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് പ്രതി നടക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.(CCTV footage of accused Aluva child murder)
കുട്ടിയുടെ സംസ്‌കാരം നാളെ രാവിലെ കീഴ്മാട് ശ്മശാനത്തില്‍ നടക്കും. രാവിലെ 10ന തായ്ക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സ് എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ആലുവ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്തിന് വിവിധയിടങ്ങളില്‍ പ്രതിഷേധം നടക്കുകയാണ്. തിരുവനന്തപുരത്തും കോഴിക്കോടും മഹിളാ സംഘടനകള്‍ പ്രതിഷേധിച്ചു. ആലുവ പൊലീസ് സ്റ്റേഷനിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കെഎസ്‌യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.
കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വകാര്യ ഭാഗങ്ങളില്‍ അടക്കം ഗുരുതരമായ മുറിവുകളുണ്ട്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ കഴുത്ത് ഞരിച്ച് കൊലപെടുത്തിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Read Also: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കെ.സുധാകരന്‍
Story Highlights: CCTV footage of accused Aluva child murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here