പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതികളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു
മധ്യപ്രദേശില്‍ പന്ത്രണ്ട് വയസുകാരിയെ ബലാംത്സംഗം ചെയ്ത് ക്രൂരമായി മര്‍ദിച്ച പ്രതികളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. പ്രാദേശിക പൊതുപ്രവര്‍ത്തകരാണ് വീടുകള്‍ പൊളിക്കാന്‍ നേതൃത്വം നല്‍കിയത്.
മധ്യപ്രദേശിലെ സ്തന ജില്ലയിലാണ് പന്ത്രണ്ട് വയസുകാരി ക്രൂരമായി പീഡനത്തിനിരയായത്. മൈഹാര്‍ ടൗണിലെ ക്ഷേത്രം ട്രസ്റ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവരികയായിരുന്നു പ്രതികളായ രവി ചൗധരിയും അതുല്‍ ബദോലിയയും. പീഡനത്തെ തുടര്‍ന്ന് കേസെടുത്തതിന് പിന്നാലെ മൈഹാര്‍ ക്ഷേത്ര ഭരണ സമിതി ഇരുവരെയും ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
മൈഹാര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ ചീഫ് മുനിസിപ്പല്‍ ഓഫീസര്‍ പ്രതികളുടെ കുടുംബങ്ങള്‍ക്ക് അവരുടെ ഭൂമിയും കെട്ടിടവും സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. പ്രതികളുടെ വീടുകള്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് തെളിഞ്ഞതായി അധികൃതര്‍ പറഞ്ഞു. ഉദയ്പൂരിലെ വിദിഷ ജില്ലയിലുള്ള ബദോലിയയുടെ വീട് സര്‍ക്കാര്‍ ഭൂമിയിലാണ് നിര്‍മ്മിച്ചതെന്നും ന്യൂ മാലിയന്‍ തോലയിലുള്ള ചൗധരിയുടെ വീട് അനുമതിയില്ലാതെയാണ് നിര്‍മ്മിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also: ആലുവയിലെ കുട്ടി അതിക്രൂര പീഡനത്തിന് ഇരയായി; പീഡനത്തിന് ശേഷം പെൺകുട്ടിയെ കഴുത്ത് ഞരിച്ച് കൊലപ്പെടുത്തി
പ്രതികള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം വിളിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുകയായിരുന്നു. പീഡനത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി രേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story Highlights: House of Rape accused in Madhya Pradesh bulldozed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here