ലോകത്തെ കടുവകളുടെ എണ്ണത്തില്‍ 75%വും ഇന്ത്യയില്‍; കണക്ക് പുറത്ത്
ലോകത്താകെയുള്ള കടുവകളുടെ എണ്ണത്തില്‍ 75 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ കടുവകളുടെ എണ്ണം 2018ല്‍ 2,967ആയിരുന്നു. ഇത് 2022ല്‍ 3,682 ആയി വര്‍ധിച്ചു. ആറ് ശതമാനമാണ് വര്‍ധന. അന്താരാഷ്ട്ര കടുവാ ദിനത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പുതിയ കണക്കുകള്‍ അനുസരിച്ച് ലോകത്തിലെ കടുവകളുടെ 75 ശതമാനവും ഇന്ത്യയിലാണെന്ന് കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ പറഞ്ഞു. പ്രൊജക്ട് ടൈഗര്‍ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിലില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ കുറഞ്ഞത് 3167 കടുവകളെങ്കിലും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഓരോ നാല് വര്‍ഷവും കൂടുമ്പോഴാണ് രാജ്യത്ത് കടുവകളുടെ എണ്ണമെടുക്കുന്നത്. നിലവില്‍ 3682 കടുവകള്‍ രാജ്യത്തുണ്ടെന്നാണ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ചൂണ്ടിക്കാട്ടുന്നത്.
Read Also: സംസ്ഥാനത്ത് കാട്ടാനകളുടെയും കടുവകളുടെയും എണ്ണം കുറവ്; കാലാവസ്ഥാ മാറ്റം കാരണമാകാമെന്ന് പ്രാഥമിക വിലയിരുത്തൽ
നാല് വര്‍ഷത്തിനിടെ 50 ശതമാനമാണ് കടുവകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. രാജ്യത്ത് മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കടുവകളുള്ളത്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ഇതൊരു സ്ഥിതിവിവരക്കണക്കല്ലെന്നും കടുവകളുടെ സംരക്ഷണയില്‍ രാജ്യത്തിന്റെ പ്രതിബദ്ധതയാണെന്നും വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പ്രതികരിച്ചു.
Story Highlights: India has 75% of world’s tiger population
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here