സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നു, മൈക്കിനെതിരെ കേസെടുക്കാനാണ് പൊലീസിന് താത്പര്യം; വി ഡി സതീശൻ
സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നു. ലഹരി മരുന്ന് വ്യാപനം തടയാൻ സർക്കാരിന് കഴിയുന്നില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ പോലും പൊലീസിനാകുന്നില്ല. ജിഷ കൊലക്കേസിനെ ആയുധമാക്കിയവരാണ് എൽഡിഎഫ്. പൊലീസിന്റെ ഭാഗത്ത് നിന്ന് ജാഗ്രത ഉണ്ടായിട്ടില്ല. പൊലീസിനെ ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമെന്നും വി ഡി സതീശൻ പറഞ്ഞു.(V D Satheesan Against Police on Aluva Murder)
കുഞ്ഞിൻ്റെ കൊലപാതക വാർത്തയില്‍ ഹൃദയം പിളരുന്നു.ആലുവ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ കുഞ്ഞുണ്ടായിരുന്നു.കണ്ട് പിടിക്കാമായിരുന്നു.പൊലീസിന്‍റേത് കൃത്യമായ അനാസ്ഥയാണ്.കുഞ്ഞുങ്ങൾക്ക് പോലും രക്ഷ ഇല്ലാത്ത നിലയിലേക്ക് പോകുന്നു.ആലുവ അത്ര വലിയ നഗരം ഒന്നുമല്ല.അവിടെയൊന്ന് കറങ്ങി പരിശോധന നടത്താൻ പൊലീസിന് കഴിഞ്ഞില്ല.പൊലീസിനെ അമിതമായി ദുരുപയോഗം ചെയ്യുന്നു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
പൊലീസിന് താത്പര്യം മൈക്കിനെതിരെ കേസ് എടുക്കാനും , പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുക്കാനും മാത്രമാണ്.ഇനിയെങ്കിലും സർക്കാരിൻ്റെ കണ്ണ് തുറക്കണം.ലഹരിക്കെതിരെ സർക്കാർ നടപടിയെടുക്കണം.പൊലീസിന്‍റെ ഭാഗത്തുനിന്ന് ജാഗ്രത ഉണ്ടായിട്ടില്ല.മുഖ്യമന്ത്രി വരുമ്പോൾ ആയിരം പൊലീസുകാരെ ഇറക്കുന്നു.കുഞ്ഞിനായി എത്ര പോലീസുകാർ തിരച്ചിൽ നടത്തിയെന്നും അദ്ദേഹം ചോദിച്ചു.
Story Highlights: V D Satheesan Against Police on Aluva Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here