Advertisement

പാകിസ്ഥാനില്‍ സ്‌ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടു; 50 പേര്‍ക്ക് പരിക്ക്

July 30, 2023
1 minute Read
pakistan bomb blast

പാകിസ്ഥാനില്‍ ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ഒരു റാലിക്കിടയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ജമിയത്ത് ഉലമഇ ഇസ്‌ലാം ഫസല്‍ (ജെയുഐഎഫ്) പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനിലാണ് സ്‌ഫോടനമുണ്ടായത്.

പരിക്കേറ്റ 50ലധികം പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സംസാരിക്കാന്‍ തുടങ്ങുന്നതിന് മുന്‍പാണ് സ്‌ഫോടനം ഉണ്ടായത്.

Story Highlights: 20 killed in bomb blast in Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top