അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്സൈസ് പരിശോധന; ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തു
എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന. രാവിലെ ഏഴ് മണിയോടെയായിരുന്നു പരിശോധന. പെരുമ്പാവൂർ, ആലുവ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് പരിശോധന നടക്കുന്നത്. (Excise Inspection in Ernakulam Labor Camps)
ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരമാണ് പരിശോധന. പരിശോധനയിൽ ലഹരി വസ്‌തുക്കൾ കണ്ടെത്തി.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ആലുവയിൽ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും.
പ്രതിയായ ബിഹാർ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആവശ്യം. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് കസ്റ്റഡി അപേക്ഷ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും പോക്സോ കോടതിയിലേക്ക് മാറ്റിയത്.
Story Highlights: Excise Inspection in Ernakulam Labor Camps
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here