Advertisement

ഏകദിന ലോകകപ്പ്; ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ തിയതിയില്‍ മാറ്റം

July 31, 2023
Google News 1 minute Read
icc world cup India vs Pakistan

ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ലോകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ തിയതിയില്‍ മാറ്റം. ഒക്ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന മത്സരം ഒരു ദിവസം മുന്നേ 14-ാം തിയതി നടക്കും എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വേദിയില്‍ മാറ്റമില്ല.

മറ്റു ചില മത്സരങ്ങളിലും മാറ്റമുണ്ട്. നിലവിലെ സമയക്രമം അനുസരിച്ച് ഒക്ടോബര്‍ 14ന് രണ്ട് മത്സരങ്ങള്‍ നിശ്ചയിട്ടുണ്ട്. ന്യൂസീലന്‍ഡ്-ബംഗ്ലദേശ് മത്സരവും ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാന്‍ മത്സരവും 14നാണ് നടക്കുക. സമയക്രമത്തില്‍ മാത്രമേ മാറ്റമുണ്ടാകു. വേദിയില്‍ മാറ്റമുണ്ടാകില്ലെന്ന് ജയ്ഷാ അറിയിച്ചു.

ഒക്ടോബര്‍ 15ന് നടത്താനിരുന്ന ഇന്ത്യ-പാക് മത്സരം മാറ്റിയത് നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനാല്‍ സുരക്ഷാ ഭീഷണിയുള്ളതായി ബിസിസിഐക്ക് സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. തുടര്‍ന്നാണ് തീയതിയില്‍ മാറ്റം വരുത്തിയത്.

സമയക്രമം പുനഃപരിശോധിക്കാന്‍ ജൂലൈ 27ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് 10 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വമരുളുന്നത്. ലോകകപ്പിന്റെ ടിക്കറ്റ് വില്‍പന ഇതുവരെ ആരംഭിച്ചിട്ടില്ല. ഓഗസ്റ്റ് പത്താം തിയതി ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭ്യമാകും എന്നാണ് പ്രതീക്ഷ.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here