പ്രേതരൂപത്തിൽ കാറോടിച്ചെത്തി ആളുകളെ ഭീതിയിലാക്കുന്ന സ്ത്രീ പിടിയിൽ

പ്രേതരൂപത്തിൽ വസ്ത്രം ധരിച്ചത്തിയ സ്ത്രീയെ പിടികൂടി. മലയാറ്റൂർ അടിവാരത്ത് നിന്നാണ് പിടികൂടിയത്. പ്രേതരൂപത്തിൽ വസ്ത്രം തിരിച്ചെത്തിയ സ്ത്രീ രാത്രികാലങ്ങളിൽ ആളുകളെ ഭീതിയിലാക്കിയിരുന്നു. ( kalady ghost woman under custody )
പ്രേതരൂപത്തിൽ കാറോടിച്ചെത്തുകയും പൊതുവിടങ്ങളിൽ രാത്രികാലങ്ങളിൽ കാർ പാർക്ക് ചെയ്ത ആളുകളെ ഭീതിയിലാക്കുകയും ചെയ്തിരുന്ന സ്ത്രീയാണ് പിടിയിലായത്. കാലടിയിലും സമീപപ്രദേശങ്ങളിലും പ്രേതരൂപത്തിൽ എത്തിയ സ്ത്രീ ആളുകളെ ഭീതിയിലാക്കിയിരുന്നു. മലയാറ്റൂർ അടിവാരത്ത് പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
വെള്ളക്കാറിൽ വെള്ള വസ്ത്രം ധരിച്ച് മുഖത്ത് തുണി ചുറ്റിയാണ് ഇവർ രാത്രികാലങ്ങളിൽ പുറത്തിറങ്ങിയിരുന്നത് മാനസിക പ്രശ്‌നങ്ങൾ ഉണ്ടോ എന്നും പോലീസ് പരിശോദിക്കുന്നുണ്ട്.
Story Highlights: kalady ghost woman under custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here