Advertisement

സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരമാകുമോ? വരുന്നത് മിക്‌സ്ഡ് റിയാലിറ്റി യുഗം

July 31, 2023
Google News 1 minute Read
mixed reality headset

സാങ്കേതികരംഗത്ത് വലിയ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളില്‍ പോലും പല മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ട്രാന്‍സ്പരന്റ് മോഡലിലുള്ള ഫോണുകള്‍ വരെ വിപണിയിലെത്തിക്കഴിഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ വിപണികളില്‍ സജീവമായതിനൊപ്പം തന്നെ വിആര്‍ ഹെഡ്‌സെറ്റുകളും എത്തിയിരുന്നു.(Mixed Reality Headsets May Replace Smartphones)

വിഷ്വല്‍ റിയാലിറ്റിയുടെ ഉപയോഗം വളരെ വേഗമാണ് പ്രചാരം നേടിയത്. ഇപ്പോഴിതാ മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റുകളും എത്തുകയാണ്. ഇതോടെ സ്മാര്‍ട്ട് ഫോണ്‍ യുഗത്തിന് സാധ്യത കുറഞ്ഞുവരുമെന്നാണ് കരുതുന്നത്. ജൂണില്‍ ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്‌സെറ്റിന്റെ വെളിപ്പെടുത്തല്‍ ഇതിന്റെ സാധ്യതകള്‍ക്ക് അടിസ്ഥാനമിടുന്നതാണ്.

വെര്‍ച്വല്‍ റിയാലിറ്റിയില്‍ നിന്ന് ഏറെ വ്യത്യാസമായിട്ടായിരിക്കും മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ എത്തുക. വെര്‍ച്വല്‍ ലോകത്തെ യഥാര്‍ഥ ലോകവുമായി സമന്വയിപ്പിക്കുന്നതാണ് മിക്‌സ്ഡ് റിയാലിറ്റി. ഒരു സ്മാര്‍ട്ട് ഫോണിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റുകളിലൂടെ സാധ്യമാകും. ആധുനിക മിക്‌സഡ് റിയാലിറ്റി ഹെഡ്സെറ്റുകള്‍ വെര്‍ച്വല്‍ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും സമന്വയിപ്പിക്കുകയാണ് ചെയ്യുക.

ഉപഭോക്താക്കള്‍ക്ക് കൈകള്‍ വായുവില്‍ ചലിപ്പിച്ച് വെര്‍ച്വല്‍ ലോകവുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നതാണ്. മികച്ച ദൃശ്യങ്ങള്‍ക്ക് പുറമെ മികച്ച ശ്രവണ സുഖവും ഇത്തരം ഹെഡ്‌സെറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ കാണുന്ന വസ്തുക്കളുടെ ദിശയും ദൂരവും എല്ലാം ഇതിലൂടെ അളക്കാന്‍ സാധിക്കും.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here