Advertisement

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വെഹിക്കിൾ ഇസ്‌പെക്ടറും ഏജന്റും വിജിലൻസ് പിടിയിൽ

July 31, 2023
Google News 2 minutes Read
mvd officer arrested for bribe

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വെഹിക്കിൾ ഇസ്‌പെക്ടറും ഏജന്റും വിജിലൻസിൻറെ പിടിയിൽ. തൃപ്രയാർ സബ്.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജോർജ്ജ് സി.എസ്, ഏജന്റ് അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ തൃപ്രയാർ കിഴുപ്പുള്ളികര ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ചാണ് ഇവരെ കൈയ്യോടെ പിടികൂടിയത്. ( mvd officer arrested for bribe )

വാഹന പുക പരിശോധന കേന്ദ്രം തുടങ്ങാനുള്ള അപേക്ഷ പാസ്സാക്കാനാണ് ഇരുവരും കൈക്കൂലി വാങ്ങിയത്. പരാതിക്കാരൻ വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനായി അപേക്ഷ വെച്ചിരുന്നു. ഈ അപേക്ഷ പാസ്സാക്കണമെങ്കിൽ കൈക്കൂലിയായി 5000 രൂപ തരണമെന്ന് എം.വി.ഐ ജോർജ് പറഞ്ഞു. പണം ‘യു ടേൺ’ ഡ്രൈവിംങ്ങ് സ്‌കൂളിലെ ജീവനക്കാരൻ അഷ്റഫിന്റെ ഏൽപ്പിക്കണമെന്നും എം.വി.ഐ ആവശ്യപ്പെട്ടു. തുടർന്ന് പണം കൈമാറുന്നതിനിടെ വിജിലൻസ് ഇവരെ പിടികൂടുകയായിരുന്നു.

Story Highlights: mvd officer arrested for bribe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here