Advertisement

”രഞ്ജിത്തിന്റേത് മാടമ്പി ശൈലി”, സർക്കാർ ഇടപെടണം; എ.ഐ.വൈ.എഫ്

August 1, 2023
Google News 2 minutes Read
renjith aiyf

ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റേത് മാടമ്പി ശൈലിയെന്ന് എ.ഐ.വൈ.എഫ്. എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനാണ് രഞ്ജിത്തിനെതിരെ രംഗത്തെത്തിയത്. രഞ്‌ജിത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് മാടമ്പി ശൈലി. (AIYF Against Director Renjith balakrishnan)

രഞ്ജിത്ത് കുറ്റക്കാരാനെങ്കിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണം. സംവിധായകൻ വിനയൻ അവാർഡിന് പുറകെ പോകുന്ന ആളെന്ന കരുതുന്നില്ല. രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാർ ഇടപെടണമെന്നും എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ആവശ്യപ്പെട്ടു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ചലച്ചിത്ര പുരസ്കാര നിർണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു എന്നതിന് തെളിവുണ്ടെങ്കിൽ സംവിധായകൻ വിനയന് നിയമപരമായി സമീപിക്കാമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വിനയന്റെ പക്കലുള്ള തെളിവ് ബന്ധപ്പെട്ടവരുടെ അടുത്ത് സമർപ്പിക്കട്ടെ എന്നും മന്ത്രി പറഞ്ഞു. കൊടുത്ത അവാർഡുകളെല്ലാം നൂറുശതമാനം അർഹതപ്പെട്ടതാണെന്നും വിനയന്റെ സിനിമയ്ക്ക് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ശ്രമിച്ചോ എന്ന് തനിക്ക് അറിയില്ലെന്നും കൂട്ടിച്ചേർത്തു.

വിനയന്റെ സംവിധാനത്തിലൊരുങ്ങിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തെ പുരസ്കാര നിർണയത്തിൽ നിന്ന് തടയാൻ രഞ്ജിത്ത് ഇടപെട്ടിരുന്നു എന്നാരോപിച്ച് വിനയൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. രഞ്ജിത്ത് ഈ വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ തെളിവ് പുറത്തുവിടുമെന്നായിരുന്നു വിനയൻ പറഞ്ഞത്എ ന്നാൽ പ്രതികരിക്കാൻ ചലച്ചിത്ര അക്കാ​ദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് തയ്യാറായിരുന്നില്ല. തുടർന്ന് നേമം പുഷ്പരാജിന്റെ ശബ്ദരേഖ വിനയൻ പുറത്തുവിടുകയായിരുന്നു.

Story Highlights: AIYF Against Director Renjith balakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here