അനുചിതമായ ചിത്രങ്ങളും വിഡിയോകളിലും ഫീഡില്‍; ജോയിന്റ് കൗണ്‍സിലിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

സിപിഐ സര്‍വ്വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പരാതി. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തത്. ഔദ്യോഗിക പേജ് ഹാക്ക് ചെയ്തെന്നും ആ അക്കൗണ്ടില്‍ നിന്ന് വരുന്ന പോസ്റ്റുകള്‍ക്ക് സംഘടന ഉത്തരവാദിയല്ലെന്നും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. (Joint council of state service organisations fb account hacked)
19K ഫോളോവേഴ്സുള്ള ഗവണ്മെന്റ് ഓര്‍ഗനൈസേഷനെന്ന് രേഖപ്പെടുത്തിയിട്ടുള്ള പേജാണ് ഹാക്ക് ചെയ്തിരിക്കുന്നത്. സാമൂഹ്യ പ്രശ്നങ്ങളില്‍ വളരെ സജീവമായി അഭിപ്രായ പ്രകടനം നടത്തിയിരുന്ന ഫേസ്ബുക്ക് പേജില്‍ അനുചിതമായ ചിത്രങ്ങളും വിഡിയോകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് പലര്ക്കുംമ ഹാക്കിംഗെന്ന സംശയം തോന്നിത്തുടങ്ങിയത്. ഇക്കാര്യത്തില്‍ സംഘടന പരാതി നല്‍കിയെന്നാണ് വിവരം. ചില വിദേശ മോഡലുകളുടെ ചിത്രങ്ങളും വിഡിയോകളും ഉള്‍പ്പെടെയുള്ളവ ഇപ്പോള്‍ പേജില്‍ വ്യാപകമായി അപ്ഡേറ്റ് ചെയ്യപ്പെടുകയാണ്.
Story Highlights: Joint council of state service organisations fb account hacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here