Advertisement

ഷംസീര്‍ മാപ്പുപറയേണ്ട; ശബരിമലയ്ക്ക് സമാനമായ സാഹചര്യത്തിന് ശ്രമം: സിപിഐഎം

August 2, 2023
Google News 2 minutes Read

വിവാദ പരാമര്‍ശത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാപ്പുപറയേണ്ടതില്ലെന്ന് സി.പി.ഐ.എം. മാപ്പ് പറയാന്‍ വേണ്ടി തെറ്റൊന്നും ഷംസീര്‍ ചെയ്തിട്ടില്ല. ശബരിമല പ്രക്ഷോഭത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഇതിന്റെ ഗൂഢാലോചനയില്‍ എന്‍.എസ്.എസ് വീണെന്ന് സംശയിക്കുന്നതായും സി.പി.ഐ.എം വ്യക്തമാക്കി. നിലപാട് വിശദീകരിക്കുന്നതിനായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ മാധ്യമങ്ങളെ കാണും.(A N Shamseer wont Apologise says CPIM)

വിവാദ പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എന്‍.എസ്.എസ് പ്രതിഷേധം നടന്നു. പ്രസ്താവനക്ക് പിന്നില്‍ ഹൈന്ദവ വിരോധമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആരോപിച്ചു. എ.എന്‍.ഷംസീര്‍ നിലപാട് തിരുത്തണമെന്ന് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. സ്വന്തം സമുദായത്തെ ഷംസീര്‍ കുറ്റം പറയുമോയെന്ന് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഷംസീറിനെ തള്ളി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

എൻഎസ്എസ് സംസ്ഥാന വ്യാപകമായി ഗണപതി ക്ഷേത്രങ്ങളില്‍ പൂജയും നാമജപ ഘോഷയാത്രയും നടത്തിയായിരുന്നു. എ.എന്‍.ഷംസീറിന്റെ വിവാദപരാമര്‍ശത്തിനെതിരായ എന്‍.എസ്.എസ് പ്രതിഷേധം. ശബരിമല സമര മാതൃകയില്‍ ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് എതിര്‍ക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. തനിക്കെതിരായ എകെ.ബാലന്റെ പ്രസ്താവനയേയും അദ്ദേഹം പരിഹസിച്ചു.

Story Highlights: A N Shamseer wont Apologise says CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here