ബലാത്സംഗശ്രമം ചെറുത്ത 16കാരിയെ സാനിറ്റൈസർ കുടിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹവുമായി റോഡ് ഉപരോധിച്ച് ബന്ധുക്കളും നാട്ടുകാരും

ബലാത്സംഗ ശ്രമം ചെറുത്ത 16 വയസുകാരിയെ സാനിറ്റൈസർ കുടിപ്പിച്ച് കൊലപ്പെടുത്തി. പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. സംഭവം നടന്ന് ദിവസങ്ങളായയിട്ടും പൊലീസിന് പ്രതികളെ പിടിക്കാൻ സാധിച്ചിട്ടില്ല. ഇതേ തുടർന്ന് കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു.
ഉത്തർപ്രദേശിലെ ബറേലിയിൽ ജൂലായ് 27നായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ കേസിലെ മുഖ്യപ്രതിയായ ഉദേഷ് റാത്തോറും കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. എന്നാൽ പെൺകുട്ടി വഴങ്ങിയില്ല. തുടർന്ന് നാലംഗ സംഘം പെൺകുട്ടിയെക്കൊണ്ട് ബലമായി സാനിറ്റൈസർ കുടിപ്പിക്കുകയായിരുന്നു. ഇത് തടയാനെത്തിയ പെൺകുട്ടിയുടെ സഹോദരനെ പ്രതികൾ മർദ്ദിച്ച് അവശനാക്കി. ഈ ദൃശ്യങ്ങളൊക്കെ ഇവർ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. സാനിറ്റൈസർ കുടിച്ചതിനെത്തുടർന്ന് അവശനിലയിലായ പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Story Highlights: girl dies molester forced her drink sanitizer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here