Advertisement

‘അയാൾക്ക് സ്ഥിരമായി അവസരങ്ങൾ നൽകണം,സഞ്ജു സാംസണെ ഇനി അവഗണിക്കരുത്’; ഷാഫി പറമ്പിൽ

August 2, 2023
Google News 2 minutes Read
sanju samson shafi parambil

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ കിട്ടിയ അവസരം നന്നായി മുതലെടുത്ത് കളിച്ച സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. എല്ലാവരും അഭിനന്ദിക്കുമ്പോൾ അയാൾക്ക് സ്ഥിരമായി ടീമിൽ അവസരങ്ങൾ നൽകണം എന്ന് പാലക്കാട് എം.എൽ. എ ഷാഫി പറമ്പിൽ വ്യകത്മാക്കി .സഞ്ജു സാംസൺ നേടിയ അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ ബിസിസിഐ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് അദ്ദേഹം കമന്റിലൂടെ തന്റെ അഭിപ്രായം പങ്കുവെച്ചത്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

അർദ്ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരുപാട് ആളുകൾ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചു. അവിടെയാണ് ഷാഫി തന്റെ അഭിപ്രായം പറഞ്ഞത് അദ്ദേഹം കുറിച്ചത് ഇങ്ങനെ “സഞ്ജു സാംസണെ ഇനി നിങ്ങൾ അവഗണിക്കരുത്. അദ്ദേഹം ലോകകപ്പ് ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്. ഇതുപോലെ അതിനിർണായക മത്സരങ്ങളിൽ മാത്രം അവസരങ്ങൾ നൽകുന്നത് നിർത്തുക. അയാൾക്ക് സ്ഥിരമായി അവസരങ്ങൾ നൽകുക, അവൻ ഏറ്റവും മികച്ചവനായി മാറും.”

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ആതിഥേയരെ 200 റൺസിന് തകർത്താണ് ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 352 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിൻഡീസ് 35.3 ഓവറിൽ വെറും 151 റൺസിന് ഓൾ ഔട്ടായി.

Story Highlights: Shafi Parambil Support Over Sanju Samson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here