‘വേര്‍പിരിയുന്നു, അഗാധ സ്‌നേഹത്തിലും ബഹുമാനത്തിലും തുടരും’; ദാമ്പത്യബന്ധം അവസാനിപ്പിച്ച് ജസ്റ്റിന്‍ ട്രൂഡോയും സോഫിയും

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേര്‍പിരിഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതായി ഇരുവരും അറിയിച്ചിരിക്കുന്നത്. 18 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നും ഇനിയും അഗാധ സ്‌നേഹത്തിലും ബഹുമാനത്തിലും തുടരുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. (Canadian PM Trudeau and wife Sophie announce separation)
അല്‍പ്പം പ്രയാസമേറിയതും എന്നാല്‍ അര്‍ത്ഥവത്തായതുമായ സംഭാഷണങ്ങള്‍ക്കൊടുവിലാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിയമപരമായ വേര്‍പിരിയല്‍ കരാറില്‍ ഇരുവരും ഒപ്പുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. കുട്ടികളെ വിചാരിച്ച് തങ്ങളുടേയും അവരുടേയും സ്വകാര്യത മാനിക്കണമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലുണ്ട്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
2005ലാണ് ട്രൂഡോയും സോഫിയും വിവാഹിതരാകുന്നത്. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. 15 വയസ്സുള്ള സേവ്യര്‍, 14 വയസ്സുള്ള എല്ല ഗ്രേസ്, 9 വയസ്സുള്ള ഹാഡ്രിയന്‍ എന്നിവരാണ് മൂന്ന് മക്കള്‍. വിവാഹബന്ധം വേര്‍പിരിയുകയാണെങ്കിലും ട്രൂഡോയും സോഫിയും കുട്ടികളെ സ്‌നേഹമുള്ള സഹകരണത്തിന്റെ അന്തരീക്ഷത്തില്‍ വളര്‍ത്തുന്നതില്‍ വളരെ ജാഗ്രത പുലര്‍ത്തുകയാണെന്നും അടുത്ത ആഴ്ച മുതല്‍ അവധിക്കാലത്ത് കുടുംബം ഒരുമിച്ചായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
Story Highlights: Canadian PM Trudeau and wife Sophie announce separation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here