Advertisement

താമിര്‍ ജിഫ്രിയെ പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന ആരോപണവുമായി കുടുംബം; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കും

August 3, 2023
Google News 2 minutes Read
Tamir jifri family against Tanur police custody death

താനൂര്‍ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബം. താമിറിനെ പൊലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയതെന്ന് സഹോദരന്‍ ഹാരിസ് ജിഫ്രി ട്വന്റിഫോറിനോട് പറഞ്ഞ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും കുടുംബം പറയുന്നു. (Tamir jifri family against Tanur police custody death)

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ താമിറിനെ മര്‍ദനമേറ്റതായി കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് വന്നിരിക്കുന്നത്. മരണ വിവരം തന്നെ മണിക്കൂറുകള്‍ വൈകിയാണ് കുടുംബത്തെ അറിയിച്ചത്. താമിറിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും പൊലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

മരണവുമായി ബന്ധപ്പെട്ട് പൊലീസിന് കൃത്യമായി മറുപടി പറയാന്‍ കഴിയുന്നില്ലെന്നും ഇത് സംശയം ബലപ്പെടുത്തുന്നതാണെന്നും സഹോദരരന്‍ ഹാരിസ് ജിഫ്രി ആരോപിക്കുന്നു. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ 13 മുറിവുകളാണ് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇത് പൊലീസ് മര്‍ദനമാണെന്ന സംശയം ഉയര്‍ന്നിരുന്നു.സംഭവത്തില്‍ താനൂര്‍ എസ്‌ഐ ഉള്‍പ്പടെ എട്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു.

Story Highlights: Tamir jifri family against Tanur police custody death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here