‘ഒരു യാത്രയുടെ തുടക്കം’; ഗണപതി വിഗ്രഹങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിപിഐ നേതാവ്

സംസ്ഥാനത്ത് മിത്ത് വിവാദം വലിയ തോതിൽ ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ ചർച്ചയായി സിപിഐ ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് . ഗണപതി വിഗ്രഹങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയൻ ഫേസ്ബുക്കിൽ പങ്കുവച്ചത്.(CPI Leader AP Jayan Photo with Lord Ganesha)
പോസ്റ്റിൽ വ്യക്തതയ്ക്കായി എപി ജയനെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല. മിത്ത് വാദത്തിൽ സ്പീക്കർക്ക് പൂർണ്ണ പിന്തുണയാണ് സിപിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗണപതിക്കൊപ്പം ജില്ലാ സെക്രട്ടറിയുടെ സ്വന്തം ചിത്രം ഫേസ്ബുകിൽ പങ്കുവച്ചത്.ഒരു യാത്രയുടെ തുടക്കം എന്നാണ് ചിത്രത്തിനൊപ്പം പങ്കുവച്ചിരിക്കുന്ന കുറിപ്പ്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
അതേസമയം സിപിഐഎം വർഗീയ പ്രചരണം നടത്തുന്നെന്ന ആരോപണം അസംബന്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐഎം യാഥാർഥ വിശ്വാസികൾക്കൊപ്പമാണ്. ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സതീശനും സുരേന്ദ്രനും ഒരേ നിലപാടാണ്. ജീർണ്ണമായ വർഗീയതയുടെ അങ്ങേയറ്റം.
അള്ളാഹുവും മിത്താണെന്ന നിലപാടില്ല. മാധ്യമങ്ങൾ കള്ള പ്രചാര വേല നടത്തുന്നുവെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. വർഗീയവാദികളുടെ ഭ്രാന്തിന് മറുപടിയില്ല. വി ഡി സതീശന്റേത് തടിതപ്പുന്ന നിലപാടാണ്. വിഷയത്തിൽ സതീശന്റെയും സുരേന്ദ്രന്റെയും ഒരേ നിലപാട്. സംഘപരിവാർ നിലപാട് വ്യക്തമാണ്. വി ഡി സതീശന്റെ വാക്കുകളിൽ മുഴുവൻ ബിജെപി നിലപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Story Highlights: CPI Leader AP Jayan Photo with Lord Ganesha