ഹെസനും ബംഗാറും പുറത്ത്; ആർസിബിയെ ഇനി ആൻഡി ഫ്ലവർ നയിക്കും, എൽഎസ്ജി പരിശീലകനായി ലാംഗർ

സിംബാബ്‌വെ മുൻ ക്യാപ്റ്റനും വിവിധ ടി-20 ഫ്രാഞ്ചൈസികളുടെ പരിശീലക സ്ഥാനം വഹിക്കുകയും ചെയ്ത ആൻഡി ഫ്ലവർ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരിശീലകനായി നിയമിക്കപ്പെട്ടു. മൂന്ന് വർഷത്തേക്കാണ് കരാർ. കഴിഞ്ഞ സീസണുകളിൽ ടീം പരിശീലകനായിരുന്ന ഇന്ത്യൻ മുൻ ഓൾറൗണ്ടർ സഞ്ജയ് ബംഗാറിനു പകരക്കാരനായാണ് ഫ്ലവർ എത്തുന്നത്. ബംഗാറിനൊപ്പം ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസനെയും മാനേജ്മെൻ്റ് പുറത്താക്കി. പുതിയ ഡയറക്ടർ ഓഫ് ക്രിക്കറ്റിനെ വൈകാതെ പ്രഖ്യാപിക്കും.
Read Also: അലക്സ് ഹെയിൽസ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു
കഴിഞ്ഞ രണ്ട് സീസണിൽ ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ പരിശീലകനായിരുന്നു ഫ്ലവർ. ഈ രണ്ട് വർഷവും പ്ലേ ഓഫിൽ കയറാൻ ലക്നൗവിനു സാധിച്ചു. 2010ൽ ഇംഗ്ലണ്ടിനൊത്ത് ടി-20 ലോകകപ്പ് നേടിയ ഫ്ലവർ പിഎസ്എലിൽ മുൾട്ടാൻ സുൽത്താൻസ്, ഐഎൽടി20യിൽ ഗൾഫ് ജയൻ്റ്സ്, മെൻസ് ഹണ്ട്രഡിൽ ട്രെൻ്റ് റോക്കറ്റ്സ്, സിപിഎലിൽ സെൻ്റ് ലൂസിയ കിംഗ്സ് തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചു.
ആൻഡി ഫ്ലവറിൻ്റെ ഒഴിവിൽ ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ പരിശീലകനായി ഓസ്ട്രേലിയയുടെ മുൻ പരിശീലകൻ ജസ്റ്റിൻ ലാംഗറെ നിയമിച്ചു. ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർച്ചേഴ്സിനെ മൂന്ന് വട്ടം ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് ലാംഗർ.
Story Highlights: justin langer lsg andy flower rcb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here