ബോംബൈ ഹൈക്കോടതി ജഡ്ജി എന്ന പേരില്‍ റിസോര്‍ട്ടില്‍ മുറിയെടുത്തു; ജഡ്ജി എന്നെഴുതിയ കാറില്‍ സഞ്ചാരം; 24-കാരന്‍ പിടിയില്‍

ബോംബെ ഹൈക്കോടതി ജഡ്ജി ചമഞ്ഞ് റിസോര്‍ട്ടില്‍ താമസിച്ച് പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ചെറായിയിലെ റിസോര്‍ട്ടിലാണ് മുംബൈ ഹൈക്കോടതി ജഡ്ജി എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്. മഹാരാഷ്ട്ര സ്വദേശി ഹിമാന്‍ഷൂ മറോട്ടിയെ മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ റിസോര്‍ട്ടില്‍ റൂമെടുത്ത ശേഷം പണം നല്‍കാതിരുന്നതോടെ പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. റിസോര്‍ട്ടില്‍ എത്തിയ കാറില്‍ ജഡ്ജിയുടെ ബോര്‍ഡും ബീക്കണ്‍ ലൈറ്റും ഘടിപ്പിച്ചിരുന്നു. (Kochi Resort money scam fake claim as Bombay hc judge)
ഹിമാന്‍ഷൂ കൊച്ചിയില്‍ ആദ്യമായാണ് എത്തുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രണ്ട് ദിവസം മുന്‍പാണ് ഇയാള്‍ ചെറായിയിലെ റിസോര്‍ട്ടിലെത്തിയത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേരും ഉണ്ടായിരുന്നു. 24 വയസുകാരനാണ് ഹിമാന്‍ഷൂ മറോട്ടി. ആള്‍മാറാട്ടത്തിനും പണം നല്‍കാതെ കടന്നുകളഞ്ഞതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights: Kochi Resort money scam fake claim as Bombay hc judge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here