‘ശാസ്ത്രബോധം വേണമെന്ന് പറഞ്ഞത് തെറ്റല്ല’; വിശ്വാസികളെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കണം; സ്പീക്കറെ പൂര്‍ണമായി തള്ളാതെ ശിവഗിരി മഠം

മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെ പൂര്‍ണമായി തള്ളാതെ ശിവഗിരി മഠം. സ്പീക്കര്‍ ഖേദം പ്രകടിപ്പിക്കണമെന്നും എന്നാല്‍ പരാമര്‍ശം വിശ്വാസികളെ ആക്ഷേപിക്കാന്‍ വേണ്ടിയായിരിക്കില്ലെന്നും മഠാധിപതി സച്ചിദാനന്ദ സ്വാമി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രബോധം ഉണ്ടാകണമെന്ന് പറഞ്ഞത് തെറ്റല്ല. പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും മഠാധിപതി പ്രതികരിച്ചു.
‘ആക്ഷേപിക്കാന്‍ വേണ്ടിയുള്ളതൊന്നും ആയിരിക്കില്ല സ്പീക്കറുടെ വാക്കുകള്‍. പക്ഷേ വിശ്വാസികളായ ഭക്തജനങ്ങളുടെ മനസിലെ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ പ്രസ്താവന പാടില്ല. അങ്ങനെ സംഭവിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കണം. അത് നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്’. സച്ചിദാനന്ദ സ്വാമി വ്യക്തമാക്കി.
അതേസമയം മിത്ത് വിവാദത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും കുറ്റപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ലെന്നും സിപിഐഎം യാഥാര്‍ഥ വിശ്വാസികള്‍ക്കൊപ്പമാണെന്നുമാണ് ഗോവിന്ദന്റെ പുതിയ പ്രതികരണം.
Read Also: അള്ളാഹുവും മിത്താണെന്ന നിലപാടില്ല; സിപിഐഎം യാഥാർഥ വിശ്വാസികൾക്കൊപ്പം; എം വി ഗോവിന്ദൻ
അള്ളാഹുവും ഗണപതിയും മിത്താണെന്ന നിലപാട് സിപിഐഎമ്മിനില്ല. മാധ്യമങ്ങള്‍ കള്ള പ്രചാര വേല നടത്തുകയാണ്. വര്‍ഗീയവാദികളുടെ ഭ്രാന്തിന് മറുപടിയില്ല. വി ഡി സതീശന്റേത് തടിതപ്പുന്ന നിലപാടാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
Story Highlights: Sivagiri mutt on AN Shamseer’s myth controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here