Advertisement

നവോദയ സാംസ്‌കാരിക വേദിയുടെ പ്രഥമ കോടിയേരി ബാലകൃബാലകൃഷ്ണന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

August 5, 2023
2 minutes Read
Dammam Kodiyeri Balakrishnan prizes announced

നവോദയ സാംസ്‌കാരിക വേദിയുടെ പ്രഥമ കോടിയേരി ബാലകൃബാലകൃഷ്ണന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ പ്രൊ : വൈസ് ചാന്‍സലര്‍ ഡോ.എ പി കുട്ടിക്കൃഷ്ണന് ആണ് പുരസ്‌കാരം. വിദ്യാഭ്യാസ മേഖലക്കു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും വെങ്കല ശില്പവുമടങ്ങിയതാണ് പുരസ്‌ക്കാരം എന്ന് പുരസ്‌കാര ജൂറി ചെയര്‍മാന്‍ ഡോ.ടി എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവീന ആശയങ്ങളുമായി വിവിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി ഇടപെടുന്ന എം. ദിവാകരന്‍, ,ഡോ.സി രാമകൃഷ്ണന്‍ എന്നിവര്‍ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹരായി. (Dammam Kodiyeri Balakrishnan prizes announced)

ലഭിച്ച 35 നാമനിര്‌ദേശങ്ങളില്‍നിന്നു മുന്‍മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഡോ.പി ജെ വിന്‍സെന്റ് എന്നിവരെ കൂടാതെ പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍ ഡോ: തോമസ് ഐസക് ഉള്‍പെടുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

നാല് പതിറ്റാണ്ടായി വിദ്യാഭ്യാസ മേഖലയെ സേവിക്കുന്ന ഡോ: എ പി കുട്ടികൃഷ്ണന്‍ സര്‍വശിക്ഷാ അഭിയാന്‍ മുന്‍ ഡയറക്ടറാണ്. എകെപിസിടിഎ (AKPCTA )സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, കണ്ണൂര്‍ സര്‍വകലാശാല അക്കാഡമിക് കൌണ്‍സില്‍ അംഗം സിന്‍ഡിക്കറ്റ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

കാസര്‍ഗോഡ് ആയമ്പറ ഗവ. യുപി സ്‌കൂളിലെ പ്രധാനാദ്ധ്യാപകനും മാടായി കുളപ്രം വായനശാലാ പ്രവര്‍ത്തകനുമാണ് എം ദിവാകരന്‍. ആദിവാസി ഗ്രാമമായ ആയമ്പാറയില്‍ പത്തു വായനശാല ആരംഭിച്ചതും സമ്പൂര്‍ണ ഐടി ഗ്രാമമാക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഒരു വര്‍ഷംകൊണ്ട് നാല്പതിലേറെ വിദ്യാഭ്യാസ പ്രൊജെക്ടുകള്‍ നടപ്പാക്കിയിടുണ്ട് അദ്ദേഹം.

കാസര്‍ഗോഡ് പിലിക്കോട് സ്വദേശിയായ ഡോ. സി രാമകൃഷ്ണന്‍. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ അദ്ധ്യാപകനായിരുന്നു ശാസ്ത്രസാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി, ശാസ്ത്രകേരളം മാസിക എഡിറ്റര്‍, ദേശീയതലത്തിലുള്ള ലേണിങ് അസ്സസ്‌മെന്റ് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിചിട്ടുണ്ട്.

ഈ മാസം ആറാം തിയതി കണ്ണൂര്‍ മസ്‌കോട്ട് പാരഡൈസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരം സമ്മാനിക്കും. പരിഗണനയ്ക്കെത്തിയ 20 പേരുടെ വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനാനുഭവം പുസ്തകമാക്കുമെന്നും ഡോ തോമസ് ഐസക് പറഞ്ഞു.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, തലശ്ശേരി ഏരിയ സെക്രട്ടറി സി കെ രമേശന്‍, ഇ പ്രഭാകരന്‍ ,ബഷീര്‍ വാരോട് ,പവനന്‍ മൂലക്കീല്‍ രഞ്ജിത്ത് വടകര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Story Highlights: Dammam Kodiyeri Balakrishnan prizes announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top