Advertisement

‘അമിത് ഷാ പരാജയം, മൂന്ന് ദിവസം മണിപ്പൂരിൽ തങ്ങിയിട്ടും കലാപം ഉണ്ടായി’; കെ മുരളീധരൻ

August 5, 2023
Google News 2 minutes Read
K Muraleedharan at KPCC Janasadass

അമിത് ഷാ പരാജയം, മൂന്ന് ദിവസം മണിപ്പൂരിൽ തങ്ങിയിട്ടും കലാപം ഉണ്ടായെന്ന് കെ മുരളീധരൻ. ഏക സിവിൽ കോഡ് തടയാനും മണിപ്പൂർ നരഹത്യ തടയാനും ഒരുമിച്ച് നിൽക്കണം. വോട്ട് ബാങ്ക് രാഷ്ട്രീയമായി കാണരുത്. മോദിയുടെ പാർട്ടികൾക്ക് സംഗീതം പകരുന്ന ചിലരുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. 9K Muraleedharan at KPCC janasadass)

രാഹുൽ ഗാന്ധി സഭയിൽ എത്തുന്നത് ആശ്വാസകരമാണ് . ഏക സിവിൽ കോഡിനെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനസദസിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ. രാഹുലിനെ പുറത്ത് നിർത്തി ഇന്ത്യ ഭരിക്കാമെന്ന മോഹം സുപ്രിം കോടതി ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ശാസ്ത്രത്തെ രക്ഷിക്കാനായി ദൈവങ്ങളെ മോശക്കാരാക്കുന്നത് നടക്കില്ലെന്നും മുരളീധരൻ പറഞ്ഞു.ശാസ്ത്രത്തെ സംരക്ഷിക്കാൻ ചില ദൈവങ്ങൾ വേണ്ടെന്നു പറഞ്ഞാൽ അത് കേന്ദ്ര സർക്കാരിൻ്റെ കാർബൺ പതിപ്പ് എന്ന് പറയേണ്ടി വരുമെന്ന് മുരളീധരൻ പ്രതികരിച്ചു.

Story Highlights: K Muraleedharan at KPCC Janasadass

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here