വിതുരയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം വിതുരയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. വിതുര കല്ലംകുടി സ്വദേശി ശിവദാസനെയാണ് കരടി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശിവദാസനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
രാവിലെ ആറുമണിയോടെയാണ് സംഭവം. ജോലിക്ക് പോകുന്നതിനിടെയാണ് ശിവദാസിനെ കരടി ആക്രമിച്ചത്. ശിവദാസിന് നേരെ പാഞ്ഞടുത്ത കരടി ആക്രമിക്കുകയായിരുന്നു. കരടിയിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ സമീപത്തെ മരത്തിൽ കയറിയെങ്കിലും, കരടിയും കൂടെ കയറി. മരത്തിൽ നിന്ന് താഴേക്ക് തള്ളിയതിന് ശേഷം ആക്രമണം തുടർന്നു.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ശിവദാസിനെ കരടിയിൽ നിന്നും രക്ഷിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ ശിവദാസിനെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രദേശത്ത് വന്യമൃഗശല്യമുണ്ടെങ്കിലും ഇതാദ്യമായാണ് കരടി ആക്രമണം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
Story Highlights: One injured in bear attack in Vitura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here