Advertisement

ഭൂമി തരംമാറ്റല്‍: സര്‍ക്കാരിന് തിരിച്ചടി; 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണമെന്ന് ഹൈക്കോടതി

August 5, 2023
Google News 2 minutes Read
set back for state government in land reclassification

ഭൂമി തരംമാറ്റത്തിനുള്ള ഫീസ് നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന് തിരിച്ചടി. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം ഒഴിവാക്കികൊണ്ട് ഫീസ് ഈടാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ആദ്യ 25 സെന്റ് ഭൂമി സൗജന്യമായി തരം മാറ്റാം. അധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാന്‍ പാടുള്ളൂവെന്ന് കോടതി നിര്‍ദേശിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തള്ളി. 36.65 സെന്റ് ഭൂമി തരംമാറ്റിയപ്പോള്‍ മുഴുവന്‍ ഭൂമിയ്ക്കും ഫീസ് ഈടാക്കിയതിനെതിരെ തൊടുപുഴ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന് തിരിച്ചടി നേരിട്ടത്. ഈ ഹര്‍ജിയ്ക്ക് സിംഗിള്‍ ബെഞ്ച് മുന്‍പ് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ ചോദ്യം ചെയ്തത്. (set back for state government in land reclassification)

നിലമെന്ന് വിജ്ഞാപനം ചെയ്തിട്ടില്ലാത്ത 25സെന്റില്‍ താഴെയുള്ള ഭൂമി തരംമാറ്റുന്നതിന് ഫീസ് നല്‍കേണ്ട ആവശ്യമില്ലെന്ന് കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലാണ് പറയുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം 2017ന് ശേഷമാണെങ്കിലും ഫീസ് ഇളവ് അനുവദിക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

36 സെന്റ് ഭൂമി തരംമാറ്റുന്നതിനായി 1.74 ലക്ഷം രൂപ ഫീസായി ഈടാക്കിയതിനെതിരായാണ് ഇടുക്കി തൊടുപുഴ സ്വദേശി കോടതിയെ സമീപിച്ചിരുന്നത്. കോടതിയുടെ പുതിയ ഉത്തരവിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Story Highlights: set back for state government in land reclassification

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here