‘ശിവൻ്റെ അവതാരം, കൊന്നശേഷം ജീവൻ നൽകാൻ കഴിയും’; മദ്യലഹരിയിൽ 60കാരൻ 85കാരിയെ കുട കൊണ്ട് അടിച്ചു കൊന്നു

മദ്യലഹരിയിൽ 60 കാരൻ 85 കാരിയെ കുട കൊണ്ട് അടിച്ചു കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. താൻ ശിവന്റെ അവതാരമാണെന്നും വൃദ്ധയെ കൊന്നാലും ജീവൻ നൽകാമെന്ന് പ്രതി സങ്കല്പിച്ചിരുന്നതായി പൊലീസ്. വയോധികയെ പ്രതി ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിദൂര, മലയോര, ആദിവാസി ആധിപത്യ പ്രദേശമായ ഉദയ്പൂരിലെ ഗോഗുണ്ട തഹസില്ലിലാണ് കുറ്റകൃത്യം നടന്നത്. കൽക്കി ബായ് ഗമെതി ആണ് പ്രതി പ്രതാപ് സിംഗിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വൃദ്ധയെ നെഞ്ചിൽ ചവിട്ടി വീഴ്ത്തിയ ശേഷം കുട കൊണ്ട് ശക്തമായി അടിക്കുന്നതാണ് പുറത്തുവന്ന വീഡിയോയിൽ ഉള്ളത്. താൻ ശിവൻ്റെ അവതാരമാണെന്നും, ഇരയുടെ മുന്നിലേക്ക് തന്നെ അയച്ചത് ശിവനാണെന്നും പ്രതി പറയുന്നതും വീഡിയോയിൽ കാണാം.
കൊലപാതകം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരും ഉൾപ്പെടുന്നു. വൃദ്ധയെ രക്ഷിക്കുന്നതിന് പകരം ഇവർ വീഡിയോ എടുക്കുകയാണ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്ത്രീ അക്രമിക്കപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു.
Story Highlights: 60-Year-Old Man Kills 85-Year-Old Woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here