ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ്; നിലവിലെ ചാമ്പ്യന്മാരായ യുഎസിനെ അട്ടിമറിച്ച് സ്വീഡന്‍

വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ യുഎസിനെ അട്ടിമറിച്ച് സ്വീഡന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സഡന്‍ ഡെത്തിലൂടെയാണ് സ്വീഡന്‍ യുഎസ്സിനെ അട്ടിമറിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നാണ് യുഎസ് പരാജയപ്പെട്ടത്.(FIFA Women’s World Cup USA eliminated in penalty shootout vs Sweden)
നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു. വനിതാ ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് യുഎസ്സ് സെമി ഫൈനലിന് മുന്‍പ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുന്നത്.
മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി നെതര്‍ലന്‍ഡ്സും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. നെതര്‍ലന്‍ഡ്സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സ് സ്പെയിനിനെയും സ്വീഡന്‍ ജപ്പാനെയും നേരിടും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here